KeralaLatest News

മലവിസര്‍ജനം ചെയ്ത മൂന്നു വയസുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകി അങ്കണവാടി ജീവനക്കാരി

കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നു വയസ്സുകാരിയെ കക്കൂസ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍. കോട്ടയം പതിനാറില്‍ചിറ 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മല ദ്വാരത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധിച്ച ഡോക്ടറോടാണ് അങ്കണവാടിയിലെ ജീവനക്കാരി കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ച് കഴുകിയ വിവരം കുട്ടി പറഞ്ഞത്.

ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. അങ്കണവാടിയില്‍വെച്ച് മലവിസര്‍ജനം നടത്തുമ്പോള്‍ ജീവനക്കാരിയാണ് പതിവായി കുട്ടിയെ കഴുകിച്ചിരുന്നത്. ഇത് കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ചായിരുന്നു. പലതവണ ഇത്തരത്തില്‍ കഴുകിയതിനെത്തുടര്‍ന്ന് കുട്ടിക്ക് മലദ്വാരത്തില്‍ അണുബാധയേറ്റെന്നാണ് വിവരം. മറ്റു കുട്ടികളേയും ഇവര്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button