ദീപാവലി ആഘോഷമാക്കാന്‍ ബിഗ് ദിവാലി ഓഫര്‍ അവതരിപ്പിച്ച് ഫ്ളിപ്പ്കാർട്ട്. നവംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെ ആരംഭിച്ച ഒഫറിലൂടെ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്,ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വണ്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ബജാജ് ഫിന്‍സെര്‍വ് നല്കുന്ന നോ കോസ്റ്റ് ഇഎംഐയും ഉപയോഗപ്പെടുത്താം. എസ്.ബി.ഐ കാര്‍ഡുടമകള്‍ക്കു 10 ശതമാനം ഡിസ്കൗണ്ടും, ഫോണ്‍ പേ വഴി പെയ്മെന്റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കുമുണ്ട്. ഒന്നാം തീയതി രാത്രി ഒന്‍പതു മണിമുതല്‍ ഫ്ളിപ്പ്കാർട്ട് പ്ലസ് അംഗത്വമുള്ളവര്‍ക്ക് ഓഫറുകള്‍ ലഭ്യമായി തുടങ്ങും. ഫോണ്‍ പേ ഈസി പെയ്മെന്റ് ഓപ്ഷന്‍സ്, കാര്‍ഡ്ലസ് ക്രെഡിറ്റ് ഫ്ലിപ്പ്കാര്‍ട്ട് പേയ് ലേറ്റര്‍ എന്നിവയും ഉപയോഗപ്പെടുത്താം.
Post Your Comments