Kerala

പോലീസ് നായ എന്ന് വിളിച്ചത് എെജിയുടെ സമീപനത്തെ ചൂണ്ടിക്കാണിക്കാന്‍ : ബി.ഗോപാലകൃഷ്‌ണന്‍

തിരുവല്ല:  എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്‌ണന്‍ വിവാദപരമായ വാക്കുകള്‍ പറ‍ഞ്ഞത്. എെ. ജി മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് വിളിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പോലീസ് കേസ് നടപടി സ്വീകരിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഗോപാലകൃഷ്ണന്‍ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയത്.

താന്‍ പോലീസ് നായ എന്ന് വിളിച്ചത് ഒരിക്കലും അദ്ദേഹത്തെ അധിക്ഷേപിച്ചതല്ലെന്നും സമീപനത്തെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. . പ്രധാനമന്ത്രി ഉള്‍പ്പടെ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതാക്കളെ സി.പി.എം മോശമായ രീതിയില്‍ അധിക്ഷേപിച്ചിട്ടുണ്ടെന്നും തനിക്കെതിരെയുളള കേസിന് കാമ്പില്ലെന്നും  ജനാധിപത്യപരമാണെന്നും  തളളിപ്പോകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button