Latest NewsInternational

മുന്‍ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ചു; ചോര വാര്‍ന്നൊഴുകുന്ന ശരീരത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവതിയുടെ ക്രൂരത

''ഞാനെന്റെ മുന്‍ഭര്‍ത്താവിനെ കുത്തി. മൂന്നുമണിക്കൂറായി അതു സംഭവിച്ചിട്ട്

മുന്‍ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ചോര വാര്‍ന്നൊഴുകുന്ന ശരീരത്തോടൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്ത് യുവതിയുടെ ക്രൂരത. ‘ഇത് കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ’ എന്ന കുറിപ്പോടെയായിരുന്നു യുവതിയുടെ ക്രൂര പ്രവൃത്തി. റഷ്യയിലാണ് സംഭവം. 25 കാരിയായ ഓള്‍ഗ വോറിയാണ് ഈ ക്രൂരത കാട്ടിയത്.

കുത്തേറ്റു കിടക്കുന്ന മുന്‍ഭര്‍ത്താവിനൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്കയച്ചുകൊണ്ട് ഓള്‍ഗ പറഞ്ഞതിങ്ങനെ:- ”ഞാനെന്റെ മുന്‍ഭര്‍ത്താവിനെ കുത്തി. മൂന്നുമണിക്കൂറായി അതു സംഭവിച്ചിട്ട്. ഇപ്പോഴാണ് എല്ലാം വൃത്തിയാക്കിക്കഴിഞ്ഞത്. ഇപ്പോഴെന്നെ കണ്ടാല്‍ ഒരു മൃഗത്തെപ്പോലെ തോന്നുന്നില്ലേ?

സംഭവം പ്രതറിയുകയും പോലിസ് പിടിയിലാവുകയും ചെയ്തതോടെ മദ്യലഹരിയില്‍ ഒലെഗ് തന്നെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മരക്ഷാര്‍ഥമാണ് താന്‍ അയാളെ കുത്തിയതെന്നുമായിരുന്നു ഓള്‍ഗ പറയുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. ഒലെഗുമായുള്ള ബന്ധത്തില്‍ ഓള്‍ഗയ്ക്ക് രണ്ടു വയസ്സുള്ള കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനായി ഒലെഗിന്റെ താമസസ്ഥലത്തു വരാനുള്ള അനുവാദം ഓള്‍ഗയ്ക്കുണ്ടായിരുന്നു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടർന്ന് അക്രമിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button