പാലക്കാട്: ജോലിക്കിടെ റെയില്‍വേ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. ഷൊര്‍ണൂരില്‍ റെയില്‍വേ കീമാനായ മുണ്ടായ സ്വദേശി ഗോപാലന് ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന് സമീപം ഷൊര്‍ണൂര്‍- തൃശൂര്‍ പാതയിലാണ് സംഭവം. ട്രെയിനിനടിയില്‍ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിന്‍ നിന്നത്. അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments