നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി നടി പാർവതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്ന് സംഭവിച്ചതെന്താണെന്ന് മനസിലായത്. എന്നാൽ പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും മുംബൈയിൽ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോൾ താരം വ്യക്തമാക്കുകയുണ്ടായി.
”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്. അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്മിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
Post Your Comments