Latest NewsKerala

മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കർഷകൻ ആത്മഹത്യചെയ്തു

പ്രദേശത്ത് അംഗന്‍വാടി കെട്ടാനായി രാഘവന്‍ നായര്‍ തന്റെ സ്ഥലം നല്‍കി മാതൃകയായ വ്യക്തി കൂടിയാണ്.

കര്‍ഷകനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഒളിയത്തടുക്ക വട്ടന്‍തട്ടയിലെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രാഘവന്‍ നായരെ (60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പുഴ പുഴയോരത്തിനു സമീപത്തെ മരക്കൊമ്പിലാണ് ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പഞ്ചായത്ത് തലത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പ്രദേശത്ത് അംഗന്‍വാടി കെട്ടാനായി രാഘവന്‍ നായര്‍ തന്റെ സ്ഥലം നല്‍കി മാതൃകയായ വ്യക്തി കൂടിയാണ്.മികച്ച കര്‍ഷകനായ രാഘവന്‍ നായരുടെ മരണം നാടിനെ ഞെട്ടിച്ചു.

മാതാവ്: കാര്‍ത്യായനി. ഭാര്യ: എ തങ്കമ്മ. മക്കള്‍: ജിതേഷ്, വിനീഷ്. മരുകള്‍: പവിത്ര (മടിക്കേരി). സഹോദരങ്ങള്‍: ഓമന, ബാലകൃഷ്ണന്‍, രാധ, മോഹനന്‍, മാധവന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button