ന്യൂഡല്‍ഹി: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്തു നിന്ന് ചലച്ചിത്ര താരം അനുപം ഖേര്‍ രാജിവച്ചു. അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്നാണ് വിശദീകരണം. വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് അദ്ദേഹം രാജിക്കത്ത് കൈമാറി.
2017 ഒക്ടോബറിലാണ് ഖേര്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റത്. അനുപം ഖേറിന്റെ രാജി റാത്തോഡ് അംഗീകരിച്ചു. ഖേറിന്റെ സേവനത്തിന് റാത്തോഡ് നന്ദി പറയുകയും ചെയ്തു.
Post Your Comments