ഡല്‍ഹി: രണ്ട് കെട്ടിടങ്ങള്‍ക്ക് തീപിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രിയും രണ്ട് കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയിലെ നിസാമുദ്ദിന്‍ ബസ്തിയില്‍ ആണ് സംഭവം. ഗുല്‍ഹാര്‍ (40), ഷാഹിസ്ത (35) ഷാഹിസ്തയുടെ മക്കളായ സെഹ്‌സാദ് (6) ഇന്‍സമാം (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഗുല്‍ഹര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കട നടത്തുന്നയാളാണ്, അവിടെ നിന്നാണ് തീ പിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാകാം തീ പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരം 5.55നാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും പോലീസും സംഭവസ്ഥലത്തെത്തി. 7.30തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Post Your Comments