ന്യൂഡല്‍ഹി: സുപ്രീംകോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍ കൂടി . പാട്ന, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര ഹൈക്കോടതികളിലെ ചീഫ്ജസ്റ്റീസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തു. ജസ്റ്റീസുമാരായ എം.ആര് ഷാ, ആര്.എസ് റെഡ്ഡി, ഹേമന്ത് ഗുപ്ത, അജയ് രസ്തോഗി എന്നിവരെയാണ് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധിയായി ജസ്റ്റീസ് ഷായേയും തെലുങ്കാനയില്‍ നിന്നുള്ള പ്രതിനിധിയായി ജസ്റ്റീസ് റെഡ്ഡിയേയുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ സുപ്രീം കോടതിയില്‍ ഗുജറാത്തിനും തെലുങ്കാനയ്ക്കും പ്രതിനിധികളില്ല.
Post Your Comments