Latest NewsInternational

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ഡല്‍ഹി: ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത് സാങ്കേതിക തകരാര്‍ മൂലമെന്ന് സൂചന. വിമാനത്തിന് നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതരെ അറിയിക്കുന്നതില്‍ പൈലറ്റ് ഭവ്യെ സുനേജക്ക് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയ ലയണ്‍ എയറിന്റെ വിമാനം പറന്നുയര്‍ന്ന് അധിക സമയം കഴിയും മുന്‍പേ കടലില്‍ പതിക്കുകയായിരുന്നു. ആകെ 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദുരന്തത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എത്താന്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://youtu.be/9q6cCnId_wY

shortlink

Post Your Comments


Back to top button