കാലം കടന്നു പോയതോടെ സാങ്കേതിക രംഗത്ത് പ്രവചനതീതമായ കണ്ടെത്തെലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കൂട്ടത്തില്‍ സോഷ്യല്‍ പ്ളാറ്റ് ഫോമില്‍ എറ്റവും കൂടുതല്‍ ജനപ്രിയമായ ഒന്നായി മാറുകയും ചെയ്തു ഫെയ്സ് ബുക്ക്. സന്ദേശങ്ങള്‍ പങ്ക് വെക്കുന്നതിനും സൗഹൃദത്തിനും ഇന്ന് സാമൂഹ്യപരമായ ഏത് കാര്യത്തിനും ഫെയ്സ്ബുക്ക് ഒരു പ്രഥമ ഘടകമായി മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഈ പ്ലാറ്റ് ഫോമുകള്‍ ഇന്ന് എല്ലാവര്‍ക്കും വലിയ ഒരു ഉല്‍കണ്ഠകൂടി നല്‍കിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതിലെ സുരക്ഷിതത്വം. ഫെയ്സ് ബുക്ക് ഹാക്കര്‍മാര്‍ ഇന്ന് എല്ലാവര്‍ക്കും ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.
എപ്പോള്‍ വേണമെങ്കിലും തന്‍റെ ഫെയ്സ് ബുക്ക് എെഡി ഹാക്ക് ചെയ്യപ്പെടാം എന്ന പേടിയിലാണ് എല്ലാവരും. എന്നാല്‍ ഈ പറയുന്ന ഹാക്കര്‍മാര്‍ക്ക് ഒരിക്കലും നിങ്ങളുടെ അകൗണ്ടില്‍ പ്രവേശിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫെയ്ല് ബുക്ക് വേണ്ടവിധം സുരക്ഷിതമാക്കിയാല്‍ ഒരു ഹാക്കറിനും ഫെയ്സ്ബുക്കില്‍ അനുവാദമില്ലാതെ കടക്കാന്‍ പറ്റില്ല. ഹാക്കര്‍മാരുടെ ആക്രമത്തില്‍ നിന്നും നിങ്ങളുടെ ഫെയ്സ് ബുക്കിനെ എങ്ങനെ സുരക്ഷിതമാക്കാമെന്ന് സാങ്കേതിക മേഖലയിലെ പ്രമുഖ ബ്ലോഗറായ ഉദയഘോഷ് എ.വി. വിശദീകരിക്കുന്നു.
ബ്ലോഗറുടെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക്
കഴിഞ്ഞ രണ്ടു വർഷത്തോളമായി ഫേസ്ബുക്കിൽ ചില ഹാക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മലയാളികളും കേരളത്തിന് പുറത്തുള്ളവരും അങ്ങനെ പല ഗ്രൂപ്പുകൾ, ഇവയിൽ നല്ല ഉദ്ദേശ്യത്തോടെയും ദുരുദ്ദേശത്തോടെയും പ്രവർത്തിക്കുന്നവയും ഉണ്ട്. മാന്യമായ രീതിയിൽ ജീവിക്കുന്ന പലർക്കും മാനഹാനി വരുത്തുന്ന രീതിയിൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഫോട്ടോസ് ദുരുപയോഗം ചെയ്ത് അത് ചെയ്തവർ തന്നെ ഹാക്കിങ് ഗ്രൂപ്പുകളെ പരിചയപ്പെടുത്തി സ്വയം രക്ഷകരായി മാറിയ കഥ പല ചാനലുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുകയാണല്ലോ.. പല സ്ത്രീകളും പുരുഷന്മാരു വിദ്യാർത്ഥികളും പല ആവശ്യങ്ങൾക്കായി ഇത്തരം ‘സദാചാര ഹാക്കമാരെ’ സമീപിച്ചു കെണിയിൽ പെട്ടിട്ടുമുണ്ട്.
നമുക്കുണ്ടാകുന്ന അശ്രദ്ധ മാത്രമാണ് നമ്മുടെ ഫേസ്ബുക് അക്കൗണ്ട് മറ്റൊരാളുടെ നിയന്ത്രണത്തിൽ ആകുന്നതിനുള്ള പ്രധാന കാരണം. ഫേസ്ബുക് പ്രൊഫൈലിലെ കവർ ഫോട്ടോ മാറ്റാനോ പ്രൊഫൈൽ പിക്ചർ മാറ്റാനോ മറ്റൊരു വ്യക്തിക്ക് അക്കൗണ്ടിൽ പ്രവേശിക്കാതെ സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക. ദുരനുഭവങ്ങൾ പങ്കുവച്ച പലർക്കും ഒരബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം അത്തരം അബദ്ധങ്ങളിലേക്കു നയിക്കുന്ന ഹാക്കിങ് തന്ത്രങ്ങളിലേക്കു ഒന്ന് എത്തിനോക്കാം.
ഫേസ്ബുക് പ്രൊഫൈൽ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ഉപയോഗിക്കുന്ന 10 മാർഗങ്ങൾ.
സേവ്ഡ് പാസ്സ്‌വേർഡ്
കമ്പ്യൂട്ടർ ബ്രൗസറിൽ സേവ് ചെയ്തു വച്ചിരിക്കുന്ന പാസ്സ്‌വേർഡുകൾ വളരെ എളുപ്പത്തിൽ ആർക്കും ദൃശ്യമാക്കാവുന്നതാണ്. ഗൂഗിൾ ക്രോം, മോസില്ല പോലുള്ള പ്രമുഖ ബ്രൗസറുകളിൽ സേവ് ചെയ്ത പാസ്സ്‌വേർഡ് കാണാൻ സൗകര്യമുണ്ട്.
മാസ്ക്ട് പാസ്സ്‌വേർഡ്
സേവ് ചെയ്ത പാസ്സ്‌വേർഡുകൾ സ്റ്റാർ സിംബലിൽ കവർ ചെയ്താണ് കാണാൻ കഴിയുക. എന്നാൽ ഈ സെക്ഷൻ റൈറ്റ് ക്ലിക്ക് ചെയ്തു ഇൻസ്പെക്ട ചെയ്ത് Type=”password” എന്ന കമാൻഡ് മാറ്റി Type=”text” എന്ന് നൽകിയാൽ മതി. നമ്മൾ സേവ് ചെയ്ത പാസ്സ്‌വേർഡ് ടെക്സ്റ്റ് ആയി കാണാൻ കഴിയും.
വൈഫൈ ഹാക്കിങ്
ചില സൗജന്യ വൈഫൈ കണക്ഷനുകൾ കാണുമ്പോൾ നാം ഉടൻ തന്നെ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കണക്ട് ചെയ്യാറുണ്ട്. എന്നാൽ ആ കണക്ട് ചെയ്ത വൈഫൈ പ്രൊവൈഡർ ഒരു ഹാക്കർ ആണെങ്കിൽ കണക്ട് ചെയ്തതിനു ശേഷം നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ട്രാക്ക് ചെയ്യാനുള്ള സംവിധാനം നെറ്റ് വർക്കിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും.
മൊബൈൽ ഫോൺ ഹാക്കിങ്
പല സ്പൈ ആപ്പുകളും നാം അറിയാതെ മറ്റാരെങ്കിലും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. വെറും സെക്കൻഡുകൾ കൊണ്ട് മാത്രം ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടെങ്കിൽ നാം അറിയാതെ സ്മാർട്ടഫോണിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ഇൻസ്റ്റാൾ ചെയ്ത ആൾക്ക് വെബ് പോർട്ടൽ വഴി കാണാൻ സാധിക്കും.
പിഷിംഗ്
ഫേസ്ബുക് വെബ്സൈറ്റ് പോലെ സമാന വെബ്സൈറ്റ് നിർമ്മിച്ച് അതിൽ എന്റർചെയ്യുന്ന യൂസർ നെയിമും പാസ്സ്‌വേർഡും സ്വന്തമാക്കുന്ന പ്രക്രിയയാണ് പിഷിംഗ്. facebook.com എന്ന ലിങ്കിൽ വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ അത്തരം വെബ്സൈറ്റുകളിൽ നിന്നും നമ്മുടെ ഡീറ്റെയിൽസ് നൽകാതെ പുറത്തു കടക്കുകയാണ് വേണ്ടത്.
കീലോഗ്ഗിങ്
നാം കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരങ്ങളും ഒരു ലോഗ് ഫയൽ ആയി സേവ് ചെയ്യപ്പെടുന്നു. സേവ് ചെയ്ത ഈ ഫൈലിൽ നിന്നും @ സിംബൽ സെർച്ച് ചെയ്യുന്നത് വഴി ഫേസ്ബുക് മാത്രമല്ല ഇമെയിൽ ഐഡി ക്കു ശേഷമുള്ള മറ്റുപല വെബ്സൈറ്റുകളുടെയും പാസ്സ്‌വേർഡുകൾ ദൃശ്യമാക്കാൻ സാധിക്കും.
യു എസ് ബി ഹാക്കിങ്
ഒരു യു എസ് ബി സ്റ്റോറേജ് ഉപകരണത്തെ കണക്ട് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി ഇന്റർനെറ്റ് ബ്രൗസറുകളിൽ സേവ് ചെയ്തിരിക്കുന്ന പാസ്സ്‌വേർഡുകൾ Autorun കമാൻഡ് വഴി സോഫ്റ്റ് വെയറുകൾ റൺ ചെയ്യിച് യു എസ ബി ഡിവൈസിലേക്കു സേവ് ചെയ്യാൻ സജ്ജമാക്കുന്ന രീതിയാണ് യു എസ് ബി ഹാക്കിങ്. ഓൺലൈനിൽ ലഭ്യമാകുന്ന പ്രോഗ്രാമുകളും സോഫ്റ്റ് വെയറുകളും വഴിയാണ് ഈ ഹാക്കിങ് ഹാക്കർമാർ നടത്തുന്നത്, ഒരു ഡിവൈസ് ഉപയോഗിച്ച് ഒന്നിലധികം കമ്പ്യൂട്ടറിലെ ബ്രൗസറുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും.
ഇമെയിൽ ഐഡി ഹാക്കിങ്
പണം നൽകി വാങ്ങുന്ന ചില ഹാക്കിങ് സോഫ്റ്റ് വെയറുകൾ വഴി മണിക്കൂറുകളോളം പാസ്സ്‌വേർഡ് സെർച്ച് ചെയ്ത് ശരിയായ പാസ്സ്‌വേർഡ് ഹാക്കറിന് നൽകുന്ന പ്രക്രിയയാണിത്. വിജയ സാധ്യത കുറവായതിനാൽ വളരെ വിരളമായാണ് ഈ രീതി പരീക്ഷിക്കപെടുന്നത്. ഈ ഹാക്കിങ് രീതിയെ തടുക്കാൻ ഫേസ്ബുക് പല അപ്ഡേറ്റുകളും തങ്ങളുടെ സെർവറിൽ വരുത്തിയിട്ടുണ്ട്. SMS Verification ആക്റ്റീവ് ചെയ്യുകയാണ് ഈ ഹാക്കിങ് ശ്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം.
ഡി എൻ എസ് സ്പൂഫിങ്
ഡി എൻ എസ് സെർവറുകൾ വഴി നടത്തുന്ന ഹാക്കിങ് ആണ് ഡി എൻ എസ് സ്പൂഫിങ്… പ്രൊഫഷണൽ ഹാക്കർമാർ ഉപയോഗിക്കുന്ന ‘കലി ലിനക്സ്’ പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം വഴിയാണ് ഇത്തരം ഹാക്കിങ് ശ്രമം നടത്തുക…വ്യാജ അഡ്രസ്സിൽ യഥാർത്ഥ ഫേസ്ബുക് ലിങ്ക് ക്ലോൺ ചെയ്ത് യു ആർ എൽ ഷോർട്ണർ വഴി സംശയം തോന്നാത്തവിധത്തിൽ ചുരുക്കിയശേഷം ഇമെയിൽ/ മെസ്സേജ്/ വാട്സ്ആപ് വഴി അയച്ചു കൊടുക്കുകയും ആ ലിങ്ക് തുറക്കുന്നത് മുതൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുന്നതുവരെയുള്ള ഭാഗങ്ങൾ ടെർമിനൽ വഴി നിരീക്ഷിച്ചത്തിന് ശേഷം പാസ്സ്‌വേർഡ് സ്വന്തമാക്കുകയും ലോഗിൻ ചെയ്യുകയുമാണ് ചെയ്യുക.
ഹാക്കിങ് രീതികളിൽ നിന്നും രക്ഷനേടാനുള്ള ആധുനിക മാർഗങ്ങൾ
>എല്ലാ വിധ ഹാക്കിങ് രീതികളിൽ നിന്നും രക്ഷനേടാൻ 2 Factor Authentication ഉപയോഗിക്കുക. പാസ്‌വേഡ് നൽകി ലോഗിൻ ചെയ്താൽ തന്നെ sms വഴി ഫോണിൽ വരുന്ന കോഡ് നൽകി ലോഗിൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് 2 Factor Authentication. പാസ്സ്‌വേർഡ് ആർക്കു ലഭിച്ചാലും sms വരുന്ന കോഡ് ഉപയോഗിക്കാതെ ലോഗിൻ ചെയ്യാൻ സാധിക്കില്ല. താഴെ സെറ്റിംഗ്സ് ഉപയോഗിച്ച് 2 Factor Authentication പ്രവർത്തിപ്പിക്കാം.
[ Go to your Security and Login Settings by clicking in the top-right corner of Facebook and clicking Settings > Security and Login.Scroll down to Use two-factor authentication and click Edit.
Choose the authentication method you want to add and follow the on-screen instructions.
Click Enable once you’ve selected and turned on an authentication method.]
ഇ-മെയിൽ ഐഡിയിലും സുരക്ഷിതമായി ഈ സംവിധാനം ഉപയോഗിക്കുക.
> ഒരു വ്യക്തി സ്ഥിരമായി പല ലിങ്കുകളും അയച്ചു താങ്കളെ ഓപ്പൺ ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. അത് വിശ്വാസ്യതയോടെ തുറന്നു നോക്കരുത്.
> പാസ്സ്‌വേർഡ് ഒരിക്കലും വെബ് ബ്രൗസറിൽ സേവ് ചെയ്യരുത്.
> USB ഡിവൈസുകൾ കണക്ട് ചെയ്തുകഴിഞ്ഞാൽ ഏതെങ്കിലും സോഫ്റ്റ്‌വെയർ ഓപ്പൺ റിക്വസ്റ്റ് വന്നാൽ പ്രവർത്തിപ്പിക്കരുത്.
വാട്ട്സാപ്പ് ഉപയോഗിക്കുന്നവർ ആണ് ഇത്തരം ഹാക്കിങ് തന്ത്രങ്ങളിൽ കൂടുതൽ പെടുന്നത്. വരുന്ന എല്ലാ ലിങ്കുകളും പരീക്ഷിക്കുന്നവരും കണ്ണടച്ച് ഒന്നും നോക്കാതെ ഫോർവേഡ് ചെയ്യുന്നവരും ഇരകളാവുന്നു. ഇത്തരം ലിങ്കുകൾ ഫോർവേഡ് ചെയ്ത നമ്പറുകളിൽ വാട്ട്സാപ്പ് തങ്ങളുടെ സർവീസ് ബാൻ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/UDAYAGHOSHOFFICIAL/photos/a.536531333183789/772386646264922/?type=3&__xts__%5B0%5D=68.ARBEyD3si5NkMX_SvL1P3b2WqxsEodghNZzwaWkLHsZCG43Dh-zLYRUJ-y9ZkZG76CkN8sFx0ESgnWjtXqkUx0dg2ESCD6K1pqg1gbmbYoZ4HnP3EZho_ns5neiaajZDBRkLX5e70AtgaFrYkSuanl_H8Q11VOw6xTCoNqq4E0uAscw7shCgZHJt4cBN6mOU_IWu3KoFhUnwsMFWBTGdhGll&__tn__=-R
Post Your Comments