കാശ്മീർ: അതിർത്തി കടന്നുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തിനു ഇന്ത്യൻ സൈന്യത്തിന്റെ മറുപടി.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യൻ സേന ആക്രമിച്ചു. ഈ മാസം 23 ന് ഇന്ത്യൻ അതിർത്തി കടന്ന് പാക് സൈനികർ നടത്തിയ അക്രമത്തിനു തിരിച്ചടിയാണിതെന്ന് ഇന്ത്യൻ സൈനിക വക്താവ് വ്യക്തമാക്കി.
പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പാക് സൈനികരെ സൈന്യം അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ നീക്കം.അതിർത്തി കടന്ന് ആക്രമണത്തിനെത്തിയ സായുധരായ പാക് അതിർത്തി രക്ഷാ ഭീകര സംഘത്തിലെ രണ്ടു പേരെ ഈ മാസം 22 ന് ഇന്ത്യ വധിച്ചിരുന്നു.
ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുകയും,ഏത് അടിയന്തിര സാഹചര്യം നേരിടാനും സേന തയ്യാറാണെന്ന് സൈനിക മേധാവി അറിയിക്കുകയും ചെയ്തിരുന്നു. അതിർത്തിയിൽ മാത്രമല്ല കാശ്മീരിലും കുറച്ചു ദിവസങ്ങളായി ഏറ്റുമുട്ടൽ തുടരുകയാണ്.
#WATCH: Pakistan army administrative HQ targeted along LoC near Poonch by Indian Army in retaliation to Pakistan’s mortar shelling of Poonch and Jhallas on October 23 pic.twitter.com/o0C6UJQqcr
— ANI (@ANI) October 29, 2018
Post Your Comments