തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള 9,10 ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകങ്ങളിൽ നിന്നു കുഞ്ഞാലി മരക്കാരെയും തൂഹ്ഫത്തുൽ മുജാഹീദിനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് എസ് സി ആർടി ഡയറക്ടർ വ്യക്തമാക്കി.
പാഠഭാഗങ്ങളിൽ അധിക വായനക്കായി നൽകിയ വിവരങ്ങൾ കൂടുതലാണെന്നും കരിക്കുലം ഉപസമിതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കരിക്കുലം കമ്മിറ്റി ഇത് ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചതായും ഡയറക്ടർ വ്യക്തമാക്കി.
Post Your Comments