മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകന്‍ തന്നെ പീഡിപ്പിച്ചു എന്ന് പൂര്‍വവിദ്യാര്‍ത്ഥി പ്രീതി കൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടിസ്സില്‍ അധ്യാപകനായിരുന്ന പ്രൊഫ. വിജയകുമാറിന്റെ പേരിലാണ് ആരോപണം. മീടൂ പ്രചരണത്തിന്റെ ഭാഗമായി പ്രീതി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 12 വര്‍ഷം മുമ്പ് ടിസ്സില്‍ പേഴ്സണല്‍ മാനേജ്മെന്റില്‍ എം.എ വിദ്യാര്‍ത്ഥിനി ആയിരുന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്.
വളരെ നല്ല ഒരു അധ്യാപക വിദ്യാര്‍ത്ഥിനി ബന്ധമായിരുന്നു തുടക്കില്‍. പ്രൊഫ. വിജയകുമാര്‍ പഠനകാര്യങ്ങില്‍ എല്ലാവിധ സഹായങ്ങളും ചെയ്തു തരുമായിരുന്നു. എന്നാല്‍ പഠനകാലത്തിന്റെ അവസാന മാസങ്ങളിലാണ് ആ ദുരനുഭവം തനിക്കുണ്ടായതെന്ന് പ്രീതി പറയുന്നു. വിജയകുമാറിനു കീഴില്‍ പ്രബന്ധം തയ്യാറാക്കികൊണ്ടിരുന്ന അവസരത്തില്‍ ഒരു ദിവസം ക്യാമ്പസിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ ചുംബിച്ചു.
എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ബലം പ്രയോഗിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അന്ന് എല്ലാവിധ അധികാരങ്ങളും ഉണ്ടായിരുന്ന ഒരുവ്യക്തിയോട് നോ എന്നു പറയാന്‍ തനിക്കു സാധിക്കുമായിരുന്നില്ലെന്നും വീട്ടിലും ഓഫീസിലുമെല്ലാം വെച്ച് ഇത് പലതവണ ആവര്‍ത്തിക്കുകയും ചെയ്തെന്ന് പ്രീതി വെളിപ്പെടുത്തി. ഇതെല്ലാം തന്റെ സമ്മതത്തോടെയാണ് നടന്നതെന്ന് പറഞ്ഞ് ചിലപ്പോള്‍ പ്രൊഫസര്‍ ഒഴിഞ്ഞുമാറിയേക്കാം എന്നല്‍ സത്യം അതല്ല. പിന്നീട് തന്റെ തുടര്‍ പഠനത്തിന് ശുപാര്‍ശചെയ്ത് അദ്ദേഹം തന്നെയാണെന്നും പ്രീതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മീ ടൂ വെളിപ്പെടുത്തലിലൂടെ പുറത്തുവന്ന ഈ കാര്യത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന ടിസ്സ് ഡയറക്ടര്‍ ശാലിനി ഭരത് വ്യക്തമാക്കി.
Post Your Comments