കാസര്‍ഗോഡ്•നീലേശ്വരം മാര്‍ക്കറ്റിലുള്ള ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് നാലായിരം രൂപ പിഴ ഈടാക്കി.ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈച്ച ശല്ല്യവും വൃത്തിയില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പിനോട് ഹോട്ടലില്‍ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും അടിയന്തരമായ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വൃത്തിഹീനമായ ചുറ്റുപാടില്‍ ഭക്ഷണം പാചകം ചെയ്യുന്നതും അനുവദനീയമല്ലാത്ത രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നതും പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതും പരിശോധിക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്്ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തവര്‍ക്കെതിരെയും നടപടിയെടുക്കും. ഹോട്ടലില്‍ നിന്നുള്ള മലിന ജലവും ഭക്ഷണാവിശിഷ്ടങ്ങളും റോഡിന്റെ വശങ്ങളിലുള്ള ഓടകളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും തള്ളുന്നുണ്ടോയെന്നും പരിശോധിക്കും. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments