KeralaLatest NewsIndia

സംഘർഷ സമയത്ത് ശബരിമലയിൽ ദർശനത്തിനുപോയ അയ്യപ്പ ഭക്തനെ കാണാനില്ല

വീട്ടിൽ നിന്നും ടു വീലറിലാണ് അച്ചൻ പോയതെന്നും വാഹനത്തിന്റെ വിവരം പോലും ലഭിച്ചിട്ടില്ലെന്നും മകൻ വ്യക്തമാക്കി.

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമലയിൽ ദർശനത്തിനെത്തിയ പന്തളം സ്വദേശിയെ കാണാനില്ല. പന്തളം, പമ്പ, നിലക്കൽ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുകയാണ് ഭാര്യയും മകനും. അതിനിടെ പ്രശ്നക്കാരനെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്തതാണെന്ന ആരോപണമാണ് ഉയരുന്നത്. ഈ മാസം 18നാണ് ദർശനത്തിനായി പന്തളം സ്വദേശി ശിവദാസൻ ശബരിമലയ്ക്ക് പോയത്. എല്ലാ മാസവും ശബരിമലയ്ക്ക് പോകുന്നയാണ് ശിവദാസൻ.

ദർശനം കഴിഞ്ഞ് പമ്പയിലെത്തിയ ശേഷം മറ്റാരുടെയോ ഫോണിൽ നിന്നും വിളിച്ചിരുന്നതായും പിന്നീട് യാതൊരു വിവരവുമില്ലെന്നും ഭാര്യ ലളിത പറയുന്നു. കാൺമാനില്ലെന്ന പരാതിയുമായി ആദ്യം പന്തളം പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും പൊലീസ് സ്വീകരിച്ചില്ല. പിന്നീട് പമ്പ, നിലക്കൽ തുടങ്ങിയ സ്റ്റേഷനുകളിൽ പോയെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും മകൻ ആരോപിക്കുന്നു. അടൂർ ഡിവൈഎസ്പി ഓഫീസിൽ നിന്നും ലഭിച്ച നിർദേശ പ്രകാരമാണ് അവസാനം പന്തളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നിലക്കലിൽ നാപം ജപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിൽ തൻറെ അച്ചനും അകപെട്ടതാകാമെന്ന സംശയത്തിലാണ് മകൻ. അറസ്റ്റു ചെയ്തവരെ പല ജയിലുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അന്വേഷിച്ചു കണ്ടുപിടിക്കുക ശ്രമകരവുമാണ്. സംഭവത്തിൽ പൊലീസിൻറെ മൌനം സംശയത്തിന് വഴിവെക്കുന്നതാണ്. വീട്ടിൽ നിന്നും ടു വീലറിലാണ് അച്ചൻ പോയതെന്നും വാഹനത്തിന്റെ വിവരം പോലും ലഭിച്ചിട്ടില്ലെന്നും മകൻ വ്യക്തമാക്കി. ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കാൻ ഒരുങ്ങുകയാണ് കുടുംബമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button