Latest NewsKerala

ഓഖി ദുരന്തത്തില്‍ കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കം

എല്‍.കെ.ജി. മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടും

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ മക്കളെയാണ് ദത്തെടുക്കു. 143 മത്സ്യതൊഴിലാളികളുടെ 318 കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും. ഇവരുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനായി ഓഖി ഫണ്ടില്‍നിന്ന് 13.92 കോടി രൂപയാണ് വകയിരുത്തിരിക്കുന്നത്.

പദ്ധതി ഇക്കൊല്ലം തന്നെ നടപ്പിലാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. എല്‍.കെ.ജി. മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. ഇവരുടെ വസ്ത്രമടക്കമുള്ള പഠനച്ചെലവാണ് സര്‍ക്കാര്‍ നല്‍കുക. അതേസമയം സ്‌കൂളുകള്‍ പഠിച്ചു കൊണ്ടിരിക്കുന്ന 194 പേര്‍ക്കും ഡിഗ്രി പഠനം കഴിഞ്ഞ 124 പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകും.

ഇതിനായി കുട്ടിയും രക്ഷിതാവും ഉള്‍പ്പെടുന്ന സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലായിരിക്കും പണം നിക്ഷേപിക്കുക. ഓരോ കുട്ടിയുടേയും വിദ്യാഭ്യാസ ചെലവ് അനുസരിച്ചായിരിക്കും തുക നിര്‍ണയിക്കുക. വര്‍ഷത്തില്‍ രണ്ടു തവണ പണം അക്കൗണ്ടിലെത്തും. കൂടാതെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാനും പണം നല്‍കുമെന്ന് അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button