Latest NewsKerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അമിത്ഷാക്ക് സൗകര്യമൊരുക്കിയത്; പിണറായിക്കെതിരെ മുല്ലപ്പളളി

തിരുവനന്തപുരം:  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശന വേളയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമനത്താവളത്തിലാണ് വിമാനമിറങ്ങിയത്. എന്നാല്‍ ഉദ്ഘാടനത്തിന് മുന്നേ തന്നെ അമിത് ഷാക്ക് ഇതുപോലെ ഒരു പ്രത്യേക സൗകര്യം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത് പിണറായി വിജയനാണ് എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയെ ലാവ്ലിന്‍ കേസുവെച്ച് കേന്ദ്രം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പിണറായി അധികാരം ഏറ്റത് മുതല്‍ അദ്ദേഹം നരേന്ദ്രമോദിയെ സ്തുതിക്കുന്ന അവസ്ഥാ വിശേഷമാണ് കാണുന്നതെന്നും കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നും മുല്ലപ്പളളി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം ഈ വരുന്ന ഡിസംബര്‍ 9 നാണ് നടക്കേണ്ടത്. എന്നാല്‍ ഈ ചടങ്ങിന് മുന്‍പ് തന്നെ അമിത്ഷാക്ക് വിമാനമിറങ്ങാനുളള സൗകര്യം ഒരുക്കുകയായിരുന്നു. എന്നാല്‍ അമ്ത് ഷാ കണ്ണൂരില്‍ എത്തിയ ശേഷം ഇടത് പാര്‍ട്ടിക്കെതിരെ ഭീഷണിയും വെല്ലുവിളിയുമാണ് മുഴക്കിയത്. സിപിഎം പൂര്‍ണ്ണ പരാജയമാണെന്നും താമസിയാതെ ഇല്ലാതാകുമെന്നുമുളള കേന്ദ്രത്തിന്‍റെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന സമയത്താണ് 99 ശതമാനവും വിമാനതാവളത്തിന്‍റെ നിര്‍മ്മാണ പ്രവ്ര‍ര്‍ത്തികള്‍ നടത്തിയതെന്നും ഇടത് ഭരണം കെെയ്യേറിയ ശേഷെ കാര്യത്തില്‍ ഇഴച്ചില്‍ ആയിരുന്നെന്നും മുല്ലപ്പളളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button