ലണ്ടന്‍: ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പുകവലിപോലെ നീളക്കൂടുതലും ക്യാന്സറിനുകാരണമാകുമെന്നും ഇത്തരം വ്യക്തികളില്‍ ക്യാന്‍സറിനു ഹേതുവാകാന്‍ സാധ്യതയുള്ള കൂടുതല്‍ കോശങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50 പേര്‍ക്ക് ക്യാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500ല്‍ 60പേര് ക്യാന്‍സര്‍ ബാധിതരാകുന്നു എന്നും ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍. പുരുഷന്മാരുടെ ശരാശരി ഉയരം അഞ്ച് അടി എഴ് ഇഞ്ചും സ്ത്രീകളുടേത് അഞ്ച് അടി മൂന്ന് ഇഞ്ചും എന്ന് കണക്കാക്കി ഒരു ദശലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. 23 തരം ക്യാന്‍സറുകളില്‍ 18 തരം ക്യാന്‍സറുകള്‍ക്കും ഉയരം ഒരു പ്രതികൂല ഘടകമാണെന്ന് പഠനങ്ങള്‍ പറയുന്നു.
Post Your Comments