തിരൂര്‍: ലോഡ്ജില്‍ മുറി വാടകക്കെടുത്ത് ടെലിവിഷൻ മോഷ്ട്ടിക്കുന്നത് പതിവാക്കിയ പ്രതിയെ മലപ്പുറം തിരൂരിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് പിടികൂടിയത്. ലോഡ്ജിൽ നിന്ന് ടിവി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായാണ് ഇയാൾ പിടിയിലായത്.
പാലക്കാട് കോങ്ങാട് സ്വദേശി ശിവകുമാറിനെ കോയന്പത്തൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
തിരൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് അവിടുത്തെ ടെലിവിഷൻ മോഷ്ട്ടിച്ച കേസിലും ശിവകുമാര്‍ പ്രതിയാണ്. ടെലിവിഷൻ കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ ലോഡ്ജിലെ സിസിടിവി ക്യാമറയില് പതിഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ശിവകുമാറിനെ കണ്ടെത്താൻ തിരൂര്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കോയമ്പൂരില്‍ ടെലിവിഷൻ മോഷ്ട്ടിക്കുന്നതിനിടെ തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. തിരൂരിനു പുറമേ എടക്കരയിലും പന്തളത്തുമടക്കം കേരളത്തില്‍ ശിവകുമാറിനെതിരെ നിരവധി ടെലിവിഷൻ മോഷണക്കേസുകളുണ്ട്. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മോഷ്ട്ടിച്ചെടുക്കുന്ന ടെലിവിഷൻ വില്‍ക്കുന്നതിനൊപ്പം അറ്റകുറ്റപണികള്‍ക്കെന്ന പേരില് റിപ്പയറിങ് കടകളില്‍ കൊടുക്കുന്നതും ഇയാളുടെ രീതിയാണ്. പിന്നീട് വീട്ടുകാര്‍ക്ക് അസുഖമെന്നൊക്കെ പറഞ്ഞ് ഈ കട ഉടമകളില്‍ നിന്ന് പണം കടമായി വാങ്ങും. പിന്നീട് അവിടേക്ക് ചെല്ലാറില്ല.
Post Your Comments