ദീപങ്ങളുടെ ഉൽസവമായ ദീപാവലി തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് എന്നറിയപ്പെടുന്നു. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലിയുടെ ആചാരങ്ങളും ആഘോഷങ്ങളും നാം അറിഞ്ഞിരിക്കണം.
സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന വേളയില്‍ കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തില്‍ ആണ് ദീപാവലി ആഘോഷിക്കുന്നത്.
രണ്ട് ദിവസം അമാവാസി ഉണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. സൂര്യന്‍ തുലാരാശിയിലെത്തുമ്പോള്‍ വിളക്കുകള്‍ തെളിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയപ്പെടുന്നു
പല സംസ്ഥാനങ്ങളിലും ആചാരങ്ങൾ പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും എല്ലായിടത്തും പതിവ് കാഴ്ചയാണ്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളെങ്കിൽ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം ഒരു ദിവസം മാത്രമേയുള്ളൂ.
ദീപാവലി സ്വീറ്റ്സ്, പടക്കം പൊട്ടിക്കൽ, പ്രത്യേക ഭക്ഷണങ്ങൾ ഉണ്ടാക്കൽ ഇതെല്ലാം കേരളത്തിനേക്കാൾ തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും ആണെന്നത് വസ്തുത
Post Your Comments