ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം രൂപീകൃതമാകുന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചെയര്‍പേഴ്‌സണായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് നിയമനം. ഓള്‍ ഇന്ത്യാ സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസിലോ, കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ സിവില്‍ പോസ്റ്റിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കൃഷി, പൊതുവിതരണം, പോഷകം, ആരോഗ്യം അല്ലെങ്കില്‍ സമാന മേഖലകളില്‍ ഭക്ഷ്യ സുരക്ഷ, നയരൂപീകരണം, ഭരണനിര്‍വഹണം എന്നീ മേഖലകളിലെ അറിവും പ്രവൃത്തിപരിചയവും ഉണ്ടാകണം.
താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ ലെ secy.food@kerala.gov.in ലോ 15 ദിവസത്തിനകം അയക്കണം.
Post Your Comments