തുലാമാസത്തിലെ അമാവാസി നാളില്‍ ഭാരതം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ ആഘോഷത്തെ ദീപങ്ങള്‍ തെളിച്ച് ഉത്സവമാക്കുന്നതാണ് ദീപാവലി. ഹിന്ദു, ജൈന, സിഖ് മതവിശ്വാവസികള്‍ മണ്‍വിളക്കുകള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കിന്നു.
അല്ല, ശ്രീരാമന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു വിഭാഗം. ജൈനമതപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രപിച്ചതിനെ അനുസ്മരിക്കാനാണ് ദീപവാലി. എങ്ങനെയൊക്കയാണെങ്കിലും നവംബര്‍ രണ്ടിന് രാജ്യം ദീപാവലി ആഘോഷിച്ചു. അതിന്റെ ചിത്രങ്ങളിലൂടെ
ഗുജറാത്ത്
ഗുജറാത്തിലെ അക്ഷരഥം ക്ഷേത്രത്തിലെ ദീപാവലി ആഘോഷം
കൊല്‍ക്കത്ത
കൊല്‍ക്കത്തയില്‍ ദീപാവലി നാളില്‍ നരാകാസുരെ വധിച്ച കാളിയെ പൂജിക്കുന്നു.
മധുരം
ദീപാവലിയുടെ മറ്റൊരു പ്രധാനമാണ് മധുരം വിളമ്പല്‍. ഉത്തരപ്രദേശില്‍ സ്ത്രീകള്‍ ലഡു ഉണ്ടാക്കുന്നു
വിധവകള്‍ക്ക്
ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍ വൃതമനുഷ്ടിച്ച് ദീപാവലി ആഘോഷിക്കുന്നു
ആഘോഷങ്ങള്‍
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി
ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിച്ച് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
നരക ചതുര്‍ദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുര്‍ദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ പൂജിക്കുന്നു.
Post Your Comments