ശക്തമായ മഴയെ തുടര്‍ന്ന് സൗദിയില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് നാല് പേര്‍. അല്‍ ബഹക്കടുത്തു അല്‍ ഹജ്റ പ്രദേശത്തുള്ള 12 വയസുകാരനായ സ്വദേശി ബാലനും, ഹായിലില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരെ അല്‍ ഷംലി പ്രദേശത്തുള്ള സൗദി യുവാവും മരിച്ചിരുന്നു കൂടാതെ തബൂക്ക് അല്‍ ബദാഈല്‍ പ്രദേശത്തുള്ള ഒരാള്‍ ഒഴുക്കില്‍ പെട്ടാണ് മരിച്ചത്. മാത്രമല്ല മക്കയിലെ അല്‍ റാഷിദിയ ഡിസ്ട്രിക്റ്റില്‍ ഒരു സ്വദേശി യുവതി ഇടിമിന്നലേറ്റും മരിച്ചു.
മലവെള്ളപ്പാച്ചിലും മഞ്ഞുവീഴ്ചയും മൂലം പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. തബൂക്ക്, അല്‍ബഹ, ഹയില്‍, തായിഫ്, മക്ക എന്നിവിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയ മഴയാണ്. തായിഫില്‍ ശക്തമായ ആലിപ്പഴ വര്‍ഷം കാരണം റോഡുകളില്‍ മഞ്ഞു കൂനകള്‍ മൂടി ഗതാഗതം തടസ്സപ്പെടുകയും തബൂക്കിലെ മരുഭൂമിയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒട്ടകങ്ങള്‍ ഒലിച്ചുപോവുകയും ചെയ്യ്തു.
ശക്തമായ മഴയെ തുടര്‍ന്ന് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സൗദി സിവില്‍ ഡിഫന്‍സ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി.
Post Your Comments