എല്ലാ ശുഭകാര്യങ്ങളും നാം ആരംഭിക്കുന്നത് വിളക്കു കൊളുത്തിയാണ്. ചില വിശേഷ ദിവസങ്ങളില്‍ നാം ദീപങ്ങളാല്‍ നമ്മുടെ വീടുകള്‍ അലംകൃതമാക്കുന്നു. അതിലൊന്നാണ് ദീപാവലിയും. ഇരുട്ടിനെ മായ്ക്കുന്ന് ഈ ഉത്സവത്തില്‍ വെളിച്ചത്തിന് വളരെ വലിയ പങ്കാണുള്ളത്. ദീപങ്ങളാല്‍ ദൂപാവലി ആഘോഷിക്കപ്പെടുമ്പോള്‍ ഇരുട്ടെന്ന അജ്ഞാനം ഒരു സങ്കല്പം പോലുമായിത്തീരുന്നു.
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ദീപാവലി. മഹാവിഷ്ണു പത്നി സമേതനായി ദേവലോകത്തിന്റെ കൊടും ശത്രുവായ നരകാസുരനെ വധിച്ചത് ഈ ദിനത്തിലായിരുന്നു. നരകാസുരനെ വധിച്ച് സന്തോഷത്തില്‍ ദേവന്മാര് ദീപങ്ങളാല്‍ അലങ്കരിക്കുകയും മധുര ഭക്ഷണം വിളംഭുകയും ചെയ്തുവെന്നാണ് പുരാണം. അതേസമയം രാവണ വധത്തിനുശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിക്കൊപ്പം ശ്രീരാമചന്ദ്രന് അയോധ്യയിലേക്കു മടങ്ങിയതും തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലായിരുന്നു.
തിന്മയുടെ പ്രതീകമായ ഇരുട്ടിനെ മായ്ച്ച് നന്മയെ സ്വീകരിക്കുന്നു എന്നതാണ് ദീപാവലിയുടെ സങ്കല്‍പ്പം. ദീപാവലി ഒരു ശുദ്ധീകരണ പ്രക്രിയ കൂടിയാണ്. ഈ ദിവസം മഹാലക്ഷ്മി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടുന്നും പറയുന്നു.
Post Your Comments