Latest NewsNews

അമിത് ഷായുടെ പ്രസംഗം ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരേയുള്ളതെന്ന് മുഖ്യമന്ത്രി

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രസംഗം കേരള സർക്കാരിനെതിരെ എന്നതിനേക്കാൾ സുപ്രീം കോടതിയെയും ഭരണഘടനയെയും അതിലുപരി ഇവിടത്തെ നിയമവ്യവസ്ഥയ്ക്കും എതിരെ ഉള്ളതെണെന്നാണ് പിണറായി വിജയൻ പറഞ്ഞത്. നടപ്പാക്കാനാകുന്ന വിധി മാത്രം കോടതി പറഞ്ഞാൽ മതി എന്ന അമിത് ഷായുടെ പ്രസംഗത്തിലെ ഭാഗം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ആർഎസ്എസിന്റെയും സംഘപരിവാർ സംഘടനകളുടെയും ഉള്ളിലിരിപ്പ് ആണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീപുരുഷ സമത്വം ക്ഷേത്ര പ്രവേശനത്തിലൂടെ അല്ല ഉറപ്പ് വരുത്തേണ്ടത് എന്ന വാദം ജാതിയടിസ്ഥാനത്തിലുള്ള വിവേചനം നിർത്തലാക്കേണ്ടത് നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മറ്റൊരു മുഖമാണെന്ന് ആരോപിച്ചു.

ഈ സർക്കാർ ഭരണത്തിലെത്തിയത് ബിജെപിയുടെ ദയാദാക്ഷിണ്യത്തിലൂടെ അല്ലെന്നും ഇവിടെ സാധാരണക്കാരായ ജനങളുടെ വിധി തീർപ്പിലൂടെ ആണെന്നും വ്യക്തമാക്കിയ അദ്ദേഹം ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ശബ്ദമുയർത്തണം എന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button