കണ്ണൂര്‍: ഉദ്ഘാടനം കഴിയും മുൻപ് കണ്ണൂര്‍ വിമാനത്താവളത്തിൽ പറന്നിറങ്ങിയതിന് ശേഷമുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്ക് എന്ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിനിടെ കിയാല്‍ ജീവനക്കാരോടായിരുന്നു അമിത് ഷായുടെ പ്രതികരണം.
അമിത് ഷാ നവംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൗകര്യം ഒരുക്കിയത് കേരളത്തിന്റെ ആതിഥ്യ മര്യാദയാണെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
Post Your Comments