കൊച്ചി: അടിസ്ഥാന സൗകര്യങ്ങളഉം സുരക്ഷയും ഒരുക്കുന്നതു വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുമുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സുപ്രീം കോടതി വിധിപാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്നും, കോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനായ പി.ഡി. ജോസഫിനോട് കോടതി വ്യക്തമാക്കി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ ശഹരിമലയില്‍ വളരെ പെട്ടെന്ന് യുവതി പ്രവേശം നടപ്പിലാക്കിയതാണ് ശബരിമലയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.
Post Your Comments