KeralaLatest News

ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടെ അകമ്പടി വാഹനങ്ങള്‍: മുഖ്യമന്ത്രിയുടെ സുരക്ഷക്കായുള്ള ചീറിപായലില്‍  ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്നലെ എംസി റോഡില്‍ പകല്‍ 11.45-ഓടെയായിരുന്നു സംഭവം

ആയൂര്‍ :ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടേയു ജനപ്രതിനിധികളുടേയും വാഹനങ്ങള്‍ ചീറിപ്പായാന്‍ തുടങ്ങിയിട്ട് നാളേറയായി. കാല്‍ നടക്കാരെ ഇടിച്ചു വീഴ്ത്തിയും മറ്റു യ്ത്രക്കാരെ കണ്ടില്ലെന്നും നടിച്ചുമാണ് ഇവരുടേയും അകമ്പടി വാഹനങ്ങളുടേയും പ്രയാണം. ഇത് ഇന്നും ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്നതിന് തെളിവാണ് ആയൂരില്‍ ഇന്നലെ നടന്ന അപകടം. മുഖ്യമന്ത്രിക്ക് അകംമ്പടി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പാച്ചിലിനിടയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഇന്നലെ എംസി റോഡില്‍ പകല്‍ 11.45-ഓടെയായിരുന്നു സംഭവം. അമിത വേഗതയില്‍ മുഖ്യമന്തിക്ക് വിഐപി സെക്യൂരിറ്റി പോയ ഇന്നോവ കാറിനു പിന്നില്‍ പോലീസ് പോലീസ് ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴായിരുന്നു കമാന്റോകളെ കൊണ്ടുപോയ ഇന്നോവയിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത്. അതേസമയം വാഹനങ്ങള്‍ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കു പോവുകയായിരുന്നു മുഖ്യമന്ത്രിയും സംഘവും. അപകടത്തില്‍പ്പെട്ട് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചടയമംഗലം പൊലീസിന്റെ വാഹനത്തില്‍ യാത്ര തുടര്‍ന്നു.വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്കിടയിലും നിയമപാലകര്‍ തന്നെ ഉണ്ടാക്കുന്ന് ഇത്തരം അപടകടങ്ങള്‍ക്ക് കാഴ്ചക്കാരാവുകയാണ് നമ്മള്‍.

നേരത്തേ സിപിഎം ജില്ലാ സമ്മേളനത്തിനെത്തിയ മന്ത്രി എംഎം മണിയുടെ കാറിടിച്ച് സമ്മേളന പ്രതിനിധിയെ കാണാനെത്തിയ ആളുടെ കാര്‍ തകര്‍ന്നിരുന്നു. കൂടാതെ പൈലറ്റ് വാഹനത്തെ മറികടക്കുന്നതിനിടെ മന്ത്രി സി. രവീന്ദ്രനാഥ് സഞ്ചരിച്ചിരുന്ന കാര്‍ തൊട്ടു മുന്‍പിലുണ്ടായിരുന്ന മിനി ലോറിയില്‍ ഇടിച്ച് അപകടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button