ഇസ്ലാമാബാദ്: ചൈനീസ് അധികാരികളുടെ ക്ഷണം സ്വീകരിച്ച് പാക് പ്രധാനമന്ത്രി ചൈനാ സന്ദർശനത്തിനൊരുങ്ങുന്നു . നാലു ദിവസത്തെ ചൈനാ സന്ദർശനത്തിനായി നവംബർ രണ്ടിന് ഇമ്രാൻ ഖാൻ യാത്ര തിരിക്കുമെന്ന് സൂചനകൾ.
ചൈനയും പാക്കിസ്താനും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ചൈനാ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രീമിയർ ലി കെക്യാംഗ് എന്നിവരുമായി ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. കൂടാതെ പരസ്പര സഹകരണം, നയതന്ത്രബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചർച്ചാ വിഷയമാകുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.
Post Your Comments