തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ട യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസുകളാണ് സര്‍വീസ് നടത്തുക. കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചാണ് കെഎസ്ആര്‍ടിസിയുടെ പുതിയ തീരുമാനം.
ശബരിമലയില്‍ 250 ബസുകളാണ് സര്‍വ്വീസ് നടത്തുക. കൂടാതെ സീസണിലേക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യുആര്‍ കോഡ് ഡിജിറ്റല്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എ സി ബസുകള്‍ക്ക് 75 രൂപയാണ് ടിക്കറ്റ് നിരക്ക്.
Post Your Comments