വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ വിന്‍ലോക്കില്‍ ജഡ്ജി കോടതിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ഓടിച്ചു പിടിച്ചു. ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് ആണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമായിരിക്കുന്ന ഈ ഹീറോ.
ഒരു കുറ്റത്തിന് അറസ്റ്റിലായ ടാന്നര്‍ ജേക്കബ്സന്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ക്ക് ശിക്ഷ വിധിക്കുമ്പോളായിരുന്നു സംഭവം. ശിക്ഷ വിധി കേട്ട പ്രതികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വെച്ച് പിന്നാലെ ഓടുകയും ഇരുവരെയും പിടികൂടുകയും ചെയ്തു. കോടതിയില്‍ നിന്ന് ഇറങ്ങി ഓടിയതിന് ഹവാര്‍ഡിന് $50,000 യുഎസ് ഡോളറും ടാന്നര്‍ ജേക്കബ്സണിന് $100,000 യുഎസ് ഡോളറും പിഴ ചുമത്തി.
എന്തുതന്നെയായാലും പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Two men tried running out of a Washington courthouse in a desperate attempt to avoid jail time…
Judge Dredd was having none of it.
He promptly removed his judicial robes and personally went chasing after them! He apprehended one of the men! Wow! ?? pic.twitter.com/p5IIsvsdlJ
— Cali-Conservative?? (@CaliConsrvative) October 23, 2018
Post Your Comments