KeralaLatest News

സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: സിപിഎം കൗണ്‍സിലര്‍മാര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. ടൗണ്‍ ഹാളിന്റെ പൂട്ടു പൊളിച്ച്‌ സാധനങ്ങള്‍ കൊണ്ടു പോയെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. ഈ മാസം 11 നാണ് സംഭവം നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീജിത്ര, കെ.ജെ പ്രവീണ്‍, സൗമ്യ രാജ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. മൂന്നു പേര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം കൗണ്‍സിലര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button