കോഴിക്കോട്: പഴ്സ് പിടിച്ചുപറിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ടിബിഎസ് ബുക്ക് സ്റ്റാളിലേക്കുള്ള ക്രോസ് റോഡിലായിരുന്നു സംഭവം. പുസ്തകം വാങ്ങുന്നതിനായി പോവുകയായിരുന്ന ബാലുശ്ശേരി സ്വദേശി റിന്‍ഷാദ് ജസിനെ ഇടവഴിയില്‍ വച്ച് തടഞ്ഞ് പാന്റിന്റെ പായ്ക്കറ്റില്‍ നിന്നും 2300 രൂപ അടങ്ങിയ പേഴ്സ് സംഘം പിടിച്ചുപറിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സംഭവം നടന്നത്. മഞ്ചേരി മേച്ചേരി സനോജ്, മാറാട് മുണ്ടുപാടം അബ്ദുള്‍ കരീം, കോട്ടക്കല്‍ തോട്ടുങ്ങല്‍ ഷെരീഫ് എന്നിവരെയാണ് കസബ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സിജിത്തും പൊലീസ് സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പിടിച്ചു പറിക്കം പോക്കറ്റടിക്കും കസബ സ്റ്റേഷനിലും ടൗണ്‍ സ്റ്റേഷനിലുമായി മുന്നോളം കേസുകള്‍ നിലവിലുണ്ട്. സംഘത്തിന്റെ കയ്യില്‍ നിന്നും പരാതിക്കാരന്റെ പഴ്സും പണവും പൊലീസ് കണ്ടെടുത്തു.
Post Your Comments