Sex & Relationships

അവള്‍ക്ക് നിങ്ങളെ കിടപ്പറയില്‍ എത്രനേരം വേണം

എന്നാല്‍ ഈ കാര്യത്തില്‍ കൃത്യമായ കണക്കുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ഒരു സ്ത്രീക്ക് കിടപ്പറയില്‍ പൂര്‍ണ സംതൃപ്തി കൈവരിക്കാന്‍ ഏതാണ്ട് അരമണിക്കൂറോളം പുരുഷനെ ആവശ്യമായി വരുന്നു.

എല്ലാ കാര്യങ്ങളും നിമിഷനേരങ്ങള്‍കൊണ്ട് ചെയ്യാന്‍ ധൃതിയള്ള പുരുഷന്‍മാര്‍ അതേ തിടുക്കം കിടപ്പറയിലും കാണിച്ചാല്‍ ദാമ്പത്യജീവിതം തന്നെ താറുമാറാകുമെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍, പങ്കാളിയോടൊപ്പം എത്രസമയം കിടപ്പറയില്‍ ആന്ദനിമിഷങ്ങള്‍ തുടരണമെന്ന് പലര്‍ക്കും സംശയമാണ്. എന്നാല്‍ ഈ കാര്യത്തില്‍ കൃത്യമായ കണക്കുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ഒരു സ്ത്രീക്ക് കിടപ്പറയില്‍ പൂര്‍ണ സംതൃപ്തി കൈവരിക്കാന്‍ ഏതാണ്ട് അരമണിക്കൂറോളം പുരുഷനെ ആവശ്യമായി വരുന്നു.

കൃത്യമായി പറഞ്ഞാല്‍ 25 മിനുട്ടും 51 സെക്കന്റും. പുരുഷന്മാര്‍ക്ക് 25 മിനിട്ടും 42 സെക്കന്റും വേണം തങ്ങളുടെ പങ്കാളിയില്‍ നിന്നും പൂര്‍ണ സംതൃപ്തി കൈവരാന്‍. എന്നാല്‍ ലോകത്തുള്ള പുരുഷന്മാരില്‍ ഭൂരിഭാഗവും തങ്ങളുടെ പങ്കാളിക്ക് ഇത്രയും സമയം അനുവദിച്ച് കൊടുക്കാറില്ലെന്നും പഠനം പറയുന്നു. ഇന്ത്യയിലെ പുരുഷന്മാരുടെ കാര്യം അന്താരാഷ്ട്ര ശരാശരിയേക്കാള്‍ വളരെ താഴ്ന്നതാണെന്നും പഠനത്തില്‍ പറയുന്നു. അമ്പതിനോടടുത്ത് പ്രായം വരുന്ന പുരുഷന്മാരാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ത്ഥ കാണിക്കുന്നത്. എല്ലാം പെട്ടെന്ന് തീര്‍ക്കാമെന്ന ചിന്തയില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നവര്‍ക്ക് വേണ്ടി ചില നിര്‍ദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്ക്കുന്നു.

അവയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പങ്കാളിയോട് പ്രണയം തുളുമ്പുന്ന പഞ്ചാര വാക്കുകള്‍ പറയാന്‍ ശ്രമിക്കുക, ഒരു വാക്കോ, സ്പര്‍ശനമോ, ചുംബനമോ കൊണ്ട് പുരുഷന്‍ ഉത്തേജിതനാകും, എന്നാല്‍ സ്ത്രീ ശരീരം അങ്ങനെയല്ല, സ്ത്രീയുടെ ശരീരത്തില്‍ വികാരങ്ങള്‍ ഉണര്‍ത്തുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവ കണ്ടെത്തി സ്പര്‍ശനത്തിലൂടെ അവളെ ഉണര്‍ത്തുക, സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിനൊപ്പം കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നതെന്താണെന്ന് കൂടി മനസിലാക്കുക, ബാഹ്യകേളികളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക,പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ലൈംഗിക ആസ്വാദനം കേവലം ശാരീരിക പ്രവര്‍ത്തനമല്ലെന്നും മാനസികമായ ഇഴയടുപ്പം കൂട്ടേണ്ട സംഗതിയാണെന്നും മനസിലാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button