Latest NewsIndia

ആരവല്ലിപര്‍വ്വത നിരകളിലെ ക്വാറി പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം; സുപ്രീംകോടതി

രാജസ്ഥാന്‍: ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 800 കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന ആരവല്ലി പര്‍വ്വത നിരകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വിധി. 128 കുന്നുകള്‍ ഉണ്ടായിരുന്നതില്‍ 31 എണ്ണം കാണാനില്ല എന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. കുന്നുകള്‍ എവിടെ പോയെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിനിടയിലാണ് കുന്നുകള്‍ കാണാതായ സാഹചര്യത്തില്‍ ആരവല്ലിക്കടുത്ത് താമസിക്കുന്ന ജനങ്ങള്‍ ‘ഹനുമാനെ’ പോലെ കുന്നുകളുമായി പറന്നു പോയി എന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി പരിഹസിച്ചു ചോദിച്ചത്.

ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍,ദീപക് ഗുപ്ത എന്നിവരാണ് ആരവല്ലി മലനിരകളുടെ നിലവിലെ അവസ്ഥയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത്. ക്വാറികളുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ ലളിതമായിട്ടാണ് സമീപിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. 115. 34 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ആരവല്ലിയിലെ അനധികൃത ക്വാറികള്‍ അടച്ചുപൂട്ടിയതായി വ്യക്തമാക്കുന്ന രേഖ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബഞ്ച് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button