Latest NewsInternational

ലോക റെക്കോര്‍ഡുമായി ഒരു പാലം; ഇത് ചൈനയില്‍ നിന്നുള്ള അത്ഭുത കാഴ്ച

ബെയ്ജിങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പാലം എന്ന റെക്കോര്‍ഡോടെയാണ് 55 കിലോമാറ്റര്‍ നീളമുള്ള പാലം ചൈനയില്‍ തുറന്നത്. ഹോങ്കോങ്ങിനെയും മിക്കാവുവിനെയും ചൈനയുടെ പ്രധാന ഭൂഭാഗവുമായി പാലം ബന്ധിപ്പിക്കുന്നതോടെ യാത്രാ സമയം മൂന്ന് മണിക്കൂറില്‍ നിന്ന് അരമണിക്കൂറായി ലാഭിക്കാം. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉദ്ഘാടനം ചെയ്ത പാലത്തിന് 2000 കോടി യുഎസ് ഡോളറാണ് (1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ചെലവ്. മക്കാവു- ഹോങ്കോങ്ങിലെ ലാന്റോ ദ്വീപ് – പ്രധാന ചൈനയിലെ ഗുവാങ്സോങ് പ്രവിശ്യയിലുള്ള ഷുഹായ് നഗരം എന്നിവയെയാണ് പാലം ബന്ധിപ്പിക്കുന്നത്.

3 കൃത്രിമ ദ്വീപുകള്‍, ആറുവരിപ്പാതയില്‍ 3 തൂക്കുപാലങ്ങള്‍ ഒരു തുരങ്കം എന്നിവയാണ് ഈ പാലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 60 ഐഫല്‍ ഗോപുരം കടല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് 4 ലക്ഷം ടണ്‍ ഉരുക്ക് വേണ്ടിവന്നു. 60 ഐഫല്‍ ഗോപുരങ്ങള്‍ പണിയാന്‍ ഇതു മതിയാകും. 120 വര്‍ഷം നിലനില്‍ക്കും വിധമാണ് രൂപകല്‍പന. 3 ലക്ഷം ടണ്‍ ഭാരമുള്ള ചരക്കുകപ്പല്‍ ഇടിച്ചാല്‍ പോലും ഒരനക്കവും സംഭവിക്കാത്ത പാലത്തിന് ഭൂകമ്പം പ്രതിരോധിക്കാനുള്ള പ്രത്യേക സവിശേഷതയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button