
മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 33 കാരനായ കനേഡിയന്‍ റാപ്പര്‍ ജോണ്‍ ജെയിംസ് ആണ് വിമാനത്തിന്റെ ചിറകില്‍ നിന്ന് താഴെ വീണ് അധിദാരുണമായി മരണമടഞ്ഞത്. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി ജെയിംസ് വിമാനത്തിനുമുകളില്‍ നിന്ന് ഈ സാഹസം കാട്ടിയത്. ഷൂട്ടിനായി വിമാനത്തിന്റെ ചിരകിലേക്ക് നടക്കവെ പെട്ടന്നു തന്നെ വിമാനം കുത്തനെ താഴേക്ക്ചെരിഞ്ഞ് ജോണ്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം അപ്രതീക്ഷിതമായതിനാല്‍ ജെയിംസിന് പാരച്യൂട്ട് ഉപയോഗിക്കാന്‍ പറ്റിയിരുന്നില്ല.
Post Your Comments