കൊല്ലം: പാരഷൂട്ടില്‍ പരീക്ഷണ പറക്കലിനിറങ്ങിയ യുവാവ് അപകടത്തില്‍പ്പെട്ടു. കുമരംചിറ സ്വദേശിയാണ് പരീക്ഷണ പറക്കല്‍ നടത്തി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. പരീക്ഷണ പറക്കലിന് പാരഷൂട്ടുമായി ക്ഷേത്രത്തിനടുത്തുള്ള കുന്നില്‍നിന്നു പറക്കാന്‍ തുടങ്ങി. ആദ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും കൂടുതല്‍ ദൂരത്തേക്കു പറക്കാന്‍ തുടങ്ങിയതോടെ ആളുകളും തടിച്ചു കൂടി.
അതേസമയം കാറ്റ് ശ്ക്തമായതോടെ നിയന്ത്രണം വിട്ട പാരഷൂട്ട് മരത്തിലേയ്ക്ക് പൊട്ടി വീഴുകയും യുവാവ് ഒരു മണിക്കൂറോളം അവിടെ കുടുങ്ങിക്കിടക്കുകയും ചെയ്തു. 11 കെവി ലൈന്‍ കടന്നുപോകുന്നയിടത്തു നടത്തിയ പരീക്ഷണപ്പറക്കല്‍ ജീവനുതന്നെ അപകടമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
സുരക്ഷാ മാനദണ്ഡങ്ങളോടെയല്ല ഇയാള്‍ പാരഷൂട്ട് പറത്തിയത്. ഒരു ഹെല്‍മറ്റ് മാത്രമാണ് സുരക്ഷക്കായി ഇയാള്‍ ധരിച്ചിരുന്നത്. അതേസമയം പാരഷൂട്ട് ഇയാള്‍ തന്നെ ഉണ്ടാക്കിയതാണെന്നു നാട്ടുകാര്‍ പറയുന്നു. കന്നാസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയിലാണു നിര്‍മാണം. പാരഷൂട്ടുമായി മരത്തില്‍ തൂങ്ങിക്കിടന്ന ഇയാളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. താഴെ ഇറങ്ങിയ ഉടന്‍ തന്നെ യുവാവ് സ്വന്തം ബൈക്കുമായി സ്ഥലം വിട്ടു.
Post Your Comments