അംറോഹ: മാധ്യമപ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് അഗര്‍വാള്‍ എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മരണത്തിന് പിന്നില്‍ പ്രദേശത്തെ സ്കൂള്‍ മാനേജരാണെന്ന് അയല്‍വാസികള്‍ പറയുന്നു. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെയും വീട്ടുകാരുടെയും ആരോപണം.
രാകേഷ് അഗര്‍വാളിനെ ഞായറാഴ്ച വൈകിട്ടാണ് പ്രദേശത്തെ സ്കൂള്‍ മാനേജരായ ശ്യാം ഗിരി എന്നയാള്‍ക്കൊപ്പം കാണാതായത്. ഇവര്‍ ഒന്നിച്ച് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. രാകേഷിനെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് സഹോദരങ്ങള്‍ ആരോപിക്കുന്നു. രാകേഷിന് ഒരു ലക്ഷം രൂപയോളം കടമുണ്ടെന്നും ശ്യാം ഗിരിയുമായി ഇയാള്‍ പണമിടപാടുകള്‍ നടത്തിയിരുന്നുവെന്നും സഹോദരന് പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്നാണ് പൊലീസ് സാക്ഷ്യം. രാകേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Post Your Comments