ദമാം: സൗദിയില്‍ എന്നും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉയര്‍ന്ന പരിഗണനയും സംരക്ഷണവുമാണ് ലഭിച്ച കൊണ്ടിരിക്കുന്നത്. എന്നാല്‍ സൗദിയിലെ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്കാരവും ആശ്രിത ലെവിയും പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും നാട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിതരാക്കുന്നതായും അത് സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളുകളെ ബാധിച്ചതായും സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് ജാവേദ് പറഞ്ഞു.
ദമാം ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനും അതില്‍ പങ്കെടുക്കുന്നതിനുമായി സൗദി കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ തൊഴില്‍ പരിഷ്കരണങ്ങള്‍ മൂലം ധാരാളം പേര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടമായി. അതോടൊപ്പം ആളുകള്‍ കുടുംബത്തോടെ രാജ്യം വിട്ട് പോകുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പല സ്വകാര്യ ഇന്ത്യന്‍ സ്കൂളുകളും അടച്ചു പൂട്ടേണ്ടി വന്നു. എന്നാല്‍ ഇത് ഒരു പരിധിവരെ ഇന്ത്യന്‍ എംബസി സ്കൂളുകളില്‍ വന്ന വിദ്യാര്‍ത്ഥികളുടെ ഒഴിവുകള്‍ നികത്തുന്നതിന് സഹായകമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments