വെഞ്ഞാറമൂട് : അറുപതുകാരിയായ മുത്തശ്ശിയുടെ സഹോദരിയെ 19 കാരന്‍ മാനഭംഗത്തിനിരയാക്കി. ചായയില്‍ ഉറക്കഗുളിക നല്‍കി അബോധാവസ്ഥയില്‍ ആക്കിയ ശേഷമായിരുന്നു പീഡനം. കൃത്യത്തിന് ശേഷം പ്രതി കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയുമായി കടന്നു കളഞ്ഞു. കേസുമായി ബന്ധപ്പെട്ട് കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീന്‍ (19) നെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീഡനം നടത്തിയ ശേഷം വെട്ടു റോഡിലുളള സുഹൃത്തിന്‍റെ വസതിയില്‍ അവധിയില്‍ കഴിയവേയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്. ഈ കഴിഞ്ഞ 17 ന് രാവിലെ 11 മണിക്കായായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. പീഡനശേഷം അബോധാവസ്ഥയിലായിരുന്ന വയോധികക്ക് ഒരു ദിവസത്തിന് ശേഷമാണ് സ്വബോധം വീണ്ട് കിട്ടിയത്.
ഭര്‍ത്താവും മകനും മരണപ്പെട്ടിരുന്നതിനാല്‍ വയോധിക ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചുവന്നിരുന്നത്. . വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. വിജയന്‍, എസ്.ഐ എം.സാഹില്‍, സി.പി.ഒമാരായ വി.എല്‍. മഹേഷ്, എ. സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി.
Post Your Comments