KeralaLatest NewsIndia

ശബരിമലയിൽ മാധ്യമങ്ങളെ ഒഴിപ്പിച്ചു, നടക്കുന്നത് വൻ ഗൂഢാലോചന : കെ സുരേന്ദ്രൻ

കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളെയും പോലീസ് നിർബന്ധപൂർവ്വം ഒഴിപ്പിച്ചത് ഞങ്ങൾ കണ്ടു

സന്നിധാനം: ശബരിമലയിൽ നിന്നും മാധ്യമങ്ങളെ മുഴുവൻ ഒഴിപ്പിച്ചതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല സന്നിധാനത്ത് ആചാര ലംഘനം നടത്തുന്നതിനായി സർക്കാർ ശ്രമിക്കുന്നതായും വളരെ വലിയ ഒരു ഗൂഢാലോചന നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളെയും പോലീസ് നിർബന്ധപൂർവ്വം ഒഴിപ്പിച്ചത് ഞങ്ങൾ കണ്ടു. അവരെല്ലാം ട്രാക്ടറിൽ പോകുന്നത് കണ്ടു,’

‘ശബരിമലയിലെ ബദൽ സംവിധാനങ്ങളായ ഇന്റർനെറ്റും മറ്റും ഓഫ് ചെയ്യുന്നതിന് പോലീസ് ശ്രമം തുടങ്ങി. ഇതോടെ സർക്കാർ യുവതികളെ ബലം പ്രയോഗിച്ച ഇവിടെ എത്തിക്കുന്നതിന് സാധ്യതയുണ്ട്. സർക്കാരിന്റെ ഗൂഢാലോചന ഇതോടെ വ്യക്തമാക്കുകയാണ്.’ സുരേന്ദ്രൻ പറഞ്ഞു. ശബരിമല എന്ന പുണ്യ ഭൂമി കുരുതിക്കളമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ എല്ലാ വിശ്വാസികളും ഇന്ന് കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ കാത്തിരുന്നു പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.: വീഡിയോ:

shortlink

Related Articles

Post Your Comments

Related Articles


Back to top button