പറ്റ്‌ന•മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയുടെ നാവറുത്തു. ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.
റെഡിയ എന്ന ഗ്രാമത്തിലെ രാജ്കലി ദേവി എന്ന വൃദ്ധയ്ക്കാണ് ഗ്രാമീണരില്‍ നിന്ന് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. പരമ്പരാഗത ആയുധങ്ങളുമായി എത്തിയ അക്രമകാരികള്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയതിന് ശേഷം വൃദ്ധയെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്ന് തിലാത്ത് പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള പ്രമോദ് കുമാര്‍ പറഞ്ഞു.
ദലിത് വിധവയെ രാജ്കലി ദേവിയെ ഗകുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പേരക്കുട്ടി നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മുത്തശിക്കൊപ്പം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഗ്രാമീണരില്‍ ചിലര്‍ ബലാത്കരമായി വീടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നെന്ന് ചെറുമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദുര്‍മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ബീഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് സ്ത്രീകളെ ആക്രമിക്കുകയും ചിലപ്പോള്‍ കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. ഇത്തരം കേസുകളില്‍ വേഗത്തതില്‍ അന്വേ,ണം പൂര്‍ത്തിയാക്കി വിചാരണ നടത്തണമെന്ന് ബീഹാര്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments