മസ്കറ്റ്: ഒമാനില്‍ നടക്കുന്ന ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാമതും തകര്‍പ്പന്‍ വിജയം. മൂന്നാം മത്സരത്തില്‍ ജപ്പാനെ 9-0 തോല്‍പ്പിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നേരത്തേയുള്ള മത്സരങ്ങളില്‍ ഒമാനെയും പാക്കിസ്ഥാനെയും ഇന്ത്യ തകര്‍ത്തിരുന്നു. 4ാം മിനുട്ടില്‍ ലലിത് നേടിയ ഗോളിലൂടെ ഇന്ത്യ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. 8ാം മിനുട്ടില്‍ ഗുര്‍ജന്ത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 17, 21 മിനുട്ടുകളില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ആദ്യ പകുതിയില്‍ 4-0നു മുന്നിലെത്തുകയായിരുന്നു.
Post Your Comments