രാജ്യത്ത് ആറ് അര്‍ധസൈനിക വിഭാഗങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്നത് 61000 പോസ്റ്റുകള്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ 2018 മാര്‍ച്ച് വരെ 18,460 പോസ്റ്റുകളും അതിര്‍ത്തി സുരക്ഷാ സേനയായ ബിഎസ്എഫില്‍ 10,738 പോസ്റ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്.
വിരമിക്കല്‍, രാജിവയ്ക്കല്‍, മരണം, പുതിയ തസ്തികകള്‍, പുതിയ ബറ്റാലിയനുകള്‍ എന്നിവയാണ് അര്‍ദ്ധസൈനിക വിഭാഗത്തിലെ ഒഴിവുകള്‍ കൂട്ടുന്നതെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. നേരിട്ടുള്ള റിക്രൂട്ട്മെന്റ്, പ്രമോഷന്‍, ഡെപ്യൂട്ടി നിയമനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് നിയമനങ്ങള്‍ നടക്കുന്നതെന്നും ഒഴിവുകള്‍ നികത്തല്‍ തുടര്‍ച്ചയായ ഒരു പ്രക്രിയയാണെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
2018 മാര്‍ച്ച് 1 വരെ സഹസ്ത്ര സീമ ബാലില്‍ (എസ്എസ്ബി) 18,942 തസ്തികകളിലാണ് ഒഴിവുള്ളത്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ (ഐ ടി ബി പി) 5,786 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം അസം റൈഫിള്‍സില്‍ 3,840 ഒഴിവുകളും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്എഫ്) 3,812 ഒഴിവുകളും ഉണ്ട്.
ജമ്മുകാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ആക്രമണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സംസ്ഥാനപൊലീസിനെ സഹായിക്കുകയാണ് സിആര്‍പിഎഫിന്റെ പ്രധാനദൗത്യം. ഇന്തോപാക്, ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തികളെ ബിഎസ്എഫാണ് സംരക്ഷിക്കുന്നത്.
എസ്.എസ്.ബി ഇന്‍ഡോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തികളിലും ഐടിബിപി ഇന്ത്യാചൈന അതിര്‍ത്തിയിലും ംസേവനമനുഷ്ഠിക്കുന്നു. വിന്യസിക്കുന്നു. വിമാനത്താവളങ്ങളും, ആണവ, വ്യവസായ സംവിധാനങ്ങളും, സെന്‍സിറ്റീവ് ഗവണ്‍മെന്റ് കെട്ടിടങ്ങളും, സിഐഎസ്എഫ് സംരക്ഷിക്കുന്നു. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി സംരക്ഷണത്തിനും വടക്കു കിഴക്കന്‍ മേഖലയില്‍ പോരാട്ടത്തിനും വേണ്ടി അസം റൈഫിള്‍സ് വിന്യസിക്കപ്പെട്ടിരിക്കുന്നു. പത്ത് ലക്ഷത്തോലം വരും അര്‍ധ സൈനിക വിഭാഗങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം.
Post Your Comments