KeralaLatest NewsIndia

പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് ആവേശം കെട്ടടങ്ങിയപ്പോൾ വീട്ടില്‍ പോകാന്‍ പേടി : പോലീസിനും മൗനം

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് അത്ര താല്‍പര്യം കാണിച്ചിട്ടില്ല.

കൊച്ചി/ കഴക്കൂട്ടം: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തിന്റെ പേരില്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ആചാരങ്ങൾ തെറ്റിച്ചു ആദ്യം മലചവിട്ടണമെന്ന ആഗ്രഹത്തോടെയെത്തിയ സ്ത്രീകൾക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. രഹ്നാ ഫാത്തിമയുടെ വീട് ആക്രമിച്ചതിന് പിന്നാലെ മേരി സ്വീറ്റിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി. ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ യുവതികള്‍ക്ക് ഇപ്പോള്‍ ജീവന്‍ പേടിച്ച്‌ വീട്ടില്‍ പോകാന്‍ പോലും പേടി. മലയിറങ്ങിയതിന് പിന്നാലെ തന്നെ രഹ്നാ ഫാത്തിമ തന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് രഹ്നാ ഫാത്തിമ താമസിക്കുന്ന കൊട്ടി പനമ്പള്ളി നഗറിലെ ബിഎസ്‌എന്‍എല്ലിന്റെ ക്വാര്‍ട്ടേഴ്‌സ് രണ്ടംഗ സംഘം അടിച്ചു തകര്‍ത്തത്. ടിവിയിൽ ഇവരുടെ വാർത്തകൾ നടക്കുന്നതിനിടെ മലകയറാന്‍ പമ്പയിലെത്തിയ മേരി സ്വീറ്റിയെന്ന നാല്‍പ്പത്തിയാറുകാരിയുടെ തിരുവനന്തപുരത്തെ രണ്ട് വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. കഴക്കൂട്ടത്തെ വീടിനു നേരെയും മുരുക്കുംപുഴയില്‍ ‘മഡോണ’ എന്ന കുടുംബവീടിനു നേരെയുമാണ് കല്ലേറുണ്ടായത്. മുരുക്കുംപുഴയിലെ വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. ഉച്ചയോടെ കാറിലെത്തിയവരാണു കല്ലെറിഞ്ഞതെന്നു പറയുന്നു. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് എത്തിയതോടെ അക്രമികള്‍ സ്ഥലം വിട്ടു.

ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് അത്ര താല്‍പര്യം കാണിച്ചിട്ടില്ല. ആചാരങ്ങള്‍ ലംഘിച്ച്‌ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പൊലീസിന് തലവേദന സൃഷ്ടിച്ചതിനാലും പൊലീസിന് ഇരുവരുടേയും കാര്യത്തില്‍ യാതൊരു താല്‍പര്യവും ഇല്ല. മേരി സ്വീറ്റിയുടെ മാതാപിതാക്കള്‍ താമസിച്ച കഴക്കൂട്ടത്തെ മൈത്രീനഗറിലെ വീട്ടിലും അക്രമമുണ്ടായി.

ഇവിടെയെത്തിയ ഒരു സംഘം, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു കഴക്കൂട്ടം അസി. കമ്മിഷണര്‍ അറിയിച്ചു. മേരി സ്വീറ്റി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായത്.ഇവരുടെ താമസ സ്ഥലത്തേക്കു ബിജെപി നടത്തിയ മാര്‍ച്ചിലും ചെറിയ സംഘര്‍ഷമുണ്ടായി. ഇതോടെ ജീവന്‍ പേടിച്ച്‌ ഇരുവര്‍ക്കും വീട്ടിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button