പത്തനംതിട്ട: വിശ്വാസികളായ സ്ത്രീകൾ ശബരിമലയില്‍ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. പത്തിനും അഞ്ചതിനും ഇടയിലുള്ള സ്ത്രീകളായും ഇന്ന് വരുമെന്ന് അറിയിച്ചില്ലെന്നും സമൂഹ്യമാധ്യങ്ങളിലെ അത്തരത്തിലുള്ള പ്രചരണങ്ങളുല്‍ വാസ്തവമില്ലെന്നും കളക്ടര്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും വന്നാല്‍ പശ്ചാത്തലം പരിശോധിച്ച ശേഷമേ കടത്തിവീടൂവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ആവശ്യത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.
ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ഈ നിരോധനാജ്ഞ ബാധിച്ചിട്ടില്ല.
Post Your Comments