കണ്ണൂര്‍ : കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ ഭാഗമായിട്ടാണ് ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത് ഷാ അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിലെത്തിയത്. ഇത്തവണ കണ്ണൂരില്‍ എത്തുന്നത് ബിജെപിയുടെ ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനായാണ്.
ഉദ്ഘാടനത്തിന് എത്തുന്ന ദേശീയാധ്യക്ഷനെ പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനായും ജില്ലാ നേതൃത്വം അദ്ദേഹത്തെ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പ്രാവിശ്യം കേരളയാത്രക്ക് എത്തിയപ്പോള്‍ പിണറായി സന്ദര്‍ശനം അജണ്ടയില്‍ ഉണ്ടായിരുന്നുലെങ്കിലും സമയക്കുറവ് കൊണ്ട് വെട്ടിച്ചുരുക്കുകയായിരുന്നു.
വെട്ടേറ്റു മരിച്ച ബിജെപി പ്രവർത്തകരായ ചോടോൻ ഉത്തമൻ, മകൻ കെ.സി.രമിത്ത് എന്നിവരുടെ പിണറായിയിലെ വസതികള്‍ സന്ദര്‍ശിക്കുന്നതിനായിരിക്കും നേതൃത്വം ക്ഷണിക്കുക. 2016 ല്‍ ഒക്ടോബർ 12നാണ് രമിത്ത് കൊല്ലപ്പെട്ടത്. ഗർഭിണിയായ സഹോദരിക്കു മരുന്നു വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005ലാണു രമിത്തിന്‍റെ പിതാവായ ഉത്തമൻ കൊല്ലപ്പെട്ടത്.
Post Your Comments